ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവതി മരിച്ചു

Idukki

ഇടുക്കി: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദേശി മേമ്പിള്ളില്‍ ഷാന്റി ബോബി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ മൂവാറ്റുപുഴ ആരക്കുഴ റോഡിലാണ് അപകടം നടന്നത്. ഷാന്റിയും ഭര്‍ത്താവ് ബോബി എം വൈയും രണ്ട് വയസ്സുള്ള ഇവരുടെ കുട്ടിയും സഞ്ചരിച്ച ബൈക്കാണ് പെരുമ്പല്ലൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ഷാന്റിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.