മേപ്പാടി യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റായി വിഷ്ണു എം ബി ചുമതലയേറ്റു

Wayanad

മേപ്പാടി: യൂത്ത് കോണ്ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്‍റായി വിഷ്ണു എം ബി ചുമതലയേറ്റു. ചടങ്ങ് കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയിതു. മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അൻവർ താഞ്ഞിലോട് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ്, കൽപ്പറ്റ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബി സുരേഷ് ബാബു, മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ഓ വി റോയ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോനാടൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, ഓ ഭാസ്കൻ, രാജു എജമാടി, രാം കുമാർ, രോഹിത് ബോധി, നോരിസ്, ഷാജി ടി എം, ഹൈമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.