നെഹ്‌റുവിന്‍റെ ദര്‍ശനങ്ങള്‍ കാലാതീതം: കെ കെ ഏബ്രഹാം

Wayanad

പുല്‍പ്പള്ളി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര, ജനാധിപത്യ, കാഴ്ചപ്പാടുകളും, സാമ്പത്തിക നയങ്ങളും, കാലാതീതമാണന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളും സമ്പദ് വ്യവസ്ഥയും തകര്‍ച്ച നേരിടുന്ന വര്‍ത്തമാന കാലത്ത് നെഹ്‌റുവിന്റെ ആശയങ്ങളെ പിന്തുടരുക മാത്രമേ പരിഹാരമുള്ളൂ. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തില്‍ പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് വി എം പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ബേബി സുകുമാരന്‍, സി പി ജോയ്. കെ എം എല്‍ദോസ്, കെ ഡി ചന്ദ്രന്‍, വിജയന്‍ തോമ്പ്രാക്കുടി, ആന്റണി ചോലിക്കര, എം.യു. ജോര്‍ജ്. കെ.ടി. സജീവന്‍. അല്‍ജിത് കെ.ജേക്കബ്ബ് . അശ്വിന്‍ വേണുഗോപാല്‍ . കെ.എം. ഷിനോയ് . സി.എ.അയൂബ്. പി.ജി.സുകുമാരന്‍ പ്രസംഗിച്ചു.