ചെന്നൈ: പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ സേലത്ത് ഓമല്ലൂരിന് സമീപമാണ് സംഭവം. ദളിത് വിഭാഗത്തില്‍ നിന്നുള്ള 17കാരിയെയാണ്
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്.
ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. പ്രതികള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.