പുത്തൽ പുരയിൽ മുക്ക് -പുളിക്കൂൽ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Kozhikode

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് ഭാഗത്തെയും കടമേരി ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണ പ്രവൃർത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാന പാതകൾ ഉപയോഗിക്കാതെ ആയഞ്ചേരി ഭാഗത്തേക്കുള്ള ഗതാഗത്തിന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡിന് ഫണ്ട് അനുവദിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ബ്ലോക്ക് മെമ്പർ പറഞ്ഞു. വാർഡ് മെമ്പർ എ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുറ്റിയിൽ അസീസ്, കുളങ്ങരത്ത് നാരായണൻ, നാണു മാസ്റ്റർ, ടി.എൻ കരീം, രാജൻ പത്തായക്കുന്നുമ്മൽ, പീറ്റയിൽ രമേശൻ, ശ്രീധരൻ പുത്തൻപുരയിൽ, പുളിക്കൂൽ രമേശൻ, കെ.ടി.കെ ചന്ദ്രൻ, സി.എച്ച് അരവി , കുറ്റിയിൽ അബ്ദുള്ള, പുത്തൻപുരയിൽ ഷിനു വി.പി. രവി, ആർ.കെ സൂപ്പി, പി .സി മഹമൂദ്, പി.പി. അമ്മത്, തുടങ്ങിയവർ സംബന്ധിച്ചു