തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (ടഉജക) ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ എന്ന പ്രമേയമുയര്‍ത്തി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്നു. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെറിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ യാത്ര കടന്നുവരുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് ഒന്നിന് ദേശീയ വൈസ് പ്രസിഡന്റ് (മുഹമ്മദ് ഷാഫി) രാജസ്ഥാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ 13 ജില്ലകളിലും വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ജാഥ തിരുവനന്തപുരം ജില്ലയില്‍ എത്തുന്നത്. മാര്‍ച്ച് 1 ഉച്ചയ്ക്ക് 2 30ന് വെമ്പായത്തില്‍ നിന്നും ജനമുന്നേറ്റ യാത്ര തുടങ്ങി നൂറുകണക്കിന് വാഹനയോടെ വൈന്നേരം 5 30ന് സെക്രട്ടറിയേറ്റ് നടയില്‍ എത്തുന്ന വാഹനജാഥ അവിടെനിന്ന് വിവിധ പരിപാടികളും സ്ത്രീകള്‍ കുട്ടികള്‍ അപാരവൃദ്ധ ജനങ്ങളും പങ്കെടുക്കുന്ന ബഹുജന റാലിയും ഗാന്ധിപാര്‍ക്കില്‍ സമാപിക്കുമെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പറഞ്ഞു, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ഷംസുദീന്‍ മണക്കാട്, ജില്ലാ മീഡിയ ഇന്‍ ചാര്‍ജ് സബീര്‍ കാട്ടാക്കട, ജില്ലാ കമ്മിറ്റി അംഗം മാഹീന്‍ പരുതികുഴി, സുനീര്‍ പച്ചിക്കോട് എന്നിവര്‍ സാന്നിധ്യം വഹിച്ചു
