തിരുവനന്തപുരം: NDA ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടിയുടെ (RLM)സംസ്ഥാനത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒൻപതംഗ സെക്രട്ടറിയേറ്റിനെ ദേശീയ പ്രസിഡണ്ട് ഉപേന്ദ്ര സിംഗ് കുശ്വാഹ നിയമിച്ചതായി പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ന്യൂദില്ലി: 2024 ഫെബ്രുവരിയിൽ മാത്രം കേരളത്തിൽ പ്രവർത്തനമാരംഭിച്ച ദേശീയ ജനതാ പാർട്ടിയുടെ സംസ്ഥാന നേതൃത്വം തുടക്കം മുതൽ സ്ഥാപക നേതാക്കളുടെ നേതൃത്വത്തിൽ വ്യക്തികേന്ദ്രീകൃതമായ സംഘാടനമാണ് നിർവഹിച്ചു പോന്നിരുന്നത്.
പ്രാഥമിക ഘട്ടത്തിൽ അതു മതിയായിരുന്നുവെങ്കിലും സംസ്ഥാനമൊട്ടാകെ ജില്ലാ കമ്മിറ്റികൾ രൂപീകൃതമായ പുതിയ പശ്ചാത്തലത്തിൽ നേതൃത്വപരവും നയപരവുമായ വിഷയങ്ങൾ ധാരളമായി കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നിലവിൽ വന്നതെന്ന് പാർട്ടി വാർത്താ കുറിപ്പിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡണ്ടും വർക്കിംഗ് പ്രസിഡണ്ടും മാത്രമായി പാർട്ടിയുടെ അടവുനയങ്ങൾ തീരുമാനിക്കുന്നതും തന്ത്രങ്ങൾ ആവിഷക്കരിച്ചു നിർവഹിക്കുന്നതും പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനും പ്രയാണത്തിനും വേഗത കുറക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒൻപത് അംഗങ്ങൾ അടങ്ങിയ ഒരു സംസ്ഥാന സെക്രട്ടറിയേറ്റും 27 അംഗങ്ങളുടെ ഒരു സംസ്ഥാന എക്സിക്യുട്ടീവും രൂപീകരിക്കാൻ പാർട്ടി ചെയർമാൻ ഡോ. ഉപേന്ദ്ര സിംഗ് കുശ്വാഹ തീരുമാനിച്ചതെന്ന് പാർട്ടി സംസ്ഥാനക്കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
അടിയന്തിര ഘട്ടങ്ങളിൽ കൂടിയാലോചന നടത്തി തീരുമാനമെടുക്കുന്ന പാർട്ടിയുടെ പരമോന്നത സമിതിയായ ഒമ്പതംഗ സംസ്ഥാന സെക്രട്ടറിയേറ്റിലെ അംഗങ്ങളായി താഴെ പറയുന്നവരെയാണ് പാർട്ടി ചെയർമാൻ ഡോ. ഉപേന്ദ്ര സിംഗ് കുശ്വാഹ നിയമിച്ചിരിക്കുന്നത്:
- ഡോ. ബിജു കൈപ്പാറേടൻ (സംസ്ഥാന പ്രസിഡണ്ട് – ഇൻ-ചാർജ്)
- ശ്രീ. N. O. കുട്ടപ്പൻ (സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്)
- ശ്രീ കെ വി ദാമോദരൻ (ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
- ശ്രീ ജോസ്മോൻ കൊള്ളനൂർ (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)
- ശ്രീ റോണി മാത്യു (സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
- ശ്രീ എ. ബാലകൃഷ്ണൻ (മലപ്പുറം ജില്ലാ പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
- Rev. Fr. ജോർജ് മാത്യു (പാർട്ടി പഠന വിഭാഗത്തിൻ്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
- ശ്രീമതി വിജി വിജയൻ (സംസ്ഥാന പ്രസിഡണ്ട്, ദേശീയ മഹിളാ ജനത)
- ശ്രീ.ശരത് മോഹൻ (സംസ്ഥാന പ്രസിഡണ്ട്, ദേശീയ യുവ ജനത)
ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്ന സംസ്ഥാനക്കമ്മറ്റി അംഗങ്ങളുടെ പൂർണ്ണപട്ടിക ലഭ്യമാകുന്ന മുറയ്ക്ക് 27 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളുടെ പേരുവിവരങ്ങൾ നേതൃത്വം പിന്നീടു പ്രഖ്യാപിക്കുന്നതാണെന്ന് സംസ്ഥാനക്കമ്മറ്റിക്കു വേണ്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വർക്കിംഗ് പ്രസിഡണ്ട് എൻ. ഓ. കുട്ടപ്പൻ, ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ എന്നിവർ അറിയിച്ചു.
NDA യുടെ ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടി (RLM) 2024 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്.