തിരുവനന്തപുരം : കടയ്ക്കാവൂർ പാണന്റെമുക്ക് ജബ്ബാർ സഞ്ജീവി പുരസ്കാരം ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ സമ്മാനിച്ചു. ഡോ.എസ്. എ.ബഷീർ, നൗഷാദ് വൈദ്യർ, റഹിം പനവൂർ, പാണന്റെമുക്ക് സലിം, ഷീജ സാന്ദ്ര എന്നിവരും ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
