തിരുവനന്തപുരം : സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷന്റെ മാഹീൻ കണ്ണ് സ്മാരക പ്രഥമ പുരസ്കാര വിതരണവും അനുസ്മരണവും നടന്നു. ഏകലവ്യ ആശ്രമം മഠാധിപതി
സ്വാമി അശ്വതി തിരുനാൾ, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി
എന്നിവർ ചേർന്ന് ജീവകാരുണ്യ പ്രവർത്തക ജെ.അൻസിയ്ക്ക് പുരസ്കാരം സമ്മാനിച്ചു.
5001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ഫൗണ്ടേഷൻ ചെയർമാൻ ബഷീർ സത്കർമ അധ്യക്ഷനായിരുന്നു. പുരസ്കാര നിർണയ കമ്മിറ്റി അംഗങ്ങളായ റഹിം പനവൂർ , ഗോപകുമാർ മാതൃക, ഹാജ അൽഫ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിഹാസ് അസീസ്, ട്രഷറർ നവാസ്, എസ്. സലിം,
എസ്. എം. ബഷീർ, ഷാഫി നദ് വി , നളിനക്ഷൻ , റാഫി, മഹീൻ പാറവിള, എം. ഇ. അനസ്, ഹലീൽ റഹ്മാൻ, അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.