18404 പേജുകളുള്ളലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകം പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: 18404 പേജുകളുള്ള പെൻഡ്രൈവ് എന്ന ലോകത്തിലെ വലിയ സാഹിത്യ പുസ്തകം കോഴിക്കോട് ആഴ്ചവട്ടം സമൂഹമന്ദിരത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പി. കെ.പാറക്കടവ് പ്രകാശനം ചെയ്തു.

46 ഇഞ്ചു പൊക്കമുള്ള പുസ്തകം ആറ് മാസം കൊണ്ടാണ് രൂപപ്പെടുത്തിയതെന്ന് മഞ്ജരി ബുക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ് പറഞ്ഞു. രണ്ടു വയസ്സുകാരി ഫാത്തിമ നഹ്‌വ ബീവിയെ കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകി ആദരിച്ചു. മഞ്ജരി ബുക്സിന്റെ മറ്റ് എട്ട് സാഹിത്യ പുസ്തകങ്ങളും പ്രകാശനം ചെയ്തു. ഡോ. കവിത ബാലകൃഷ്ണൻ, സിദ്ദ്‌ഷാ, ഫാത്തിമത്തുൽ സുഹൈല ബീഗം, രേഷ്മ സുരേഷ് എന്നിവർക്ക് സാഹിത്യശ്രീ പുരസ്കാരം സമ്മാനിച്ചു. പി. ആർ. നാഥൻ,ശ്രീധരനുണ്ണി, ശൈലൻ, എം. പി. ഷൈജൽ,
ശ്രീലത രാധാകൃഷ്ണൻ, ലക്ഷ്മി ദാമോദരൻ, കൃഷ്ണ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.