കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ തൊണ്ണൂറ്റേഴാമത് വാർഷികം ആഘോഷിച്ചു

Kannur

കടവത്തൂർ: കടവത്തൂർ വെസ്റ്റ് യു പി സ്കൂളിന്റെ തൊണ്ണൂറ്റേഴാമത് വാർഷികാഘോഷം ഉദ്ഘാടനം ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മിനിസ്റ്ററി ഡെപ്യൂട്ടി ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് സമദ് അറക്കൽ അധ്യക്ഷത വഹിച്ചു. എൻ ഐ എസ് പ്രസിഡന്റ് പി കെ അബ്ദുല്ല സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ നെല്ലൂർ ചിറകുണ്ട് മീതെ ആകാശവും എന്ന കുട്ടികളുടെ കഥാ സമാഹാരം പ്രകാശനം ചെയ്തു. മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വാർഡ് മെമ്പർ സകീന തെക്കെയിൽ നൽകി.

ഡോ. ഷദ റഹ്മത്ത് ജഹാൻ മെമ്മോറിയൽ എൻഡോവ്മെന്റ് പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി ഡോ. അബൂബക്കർ നൽകി. ടിമുഹമ്മദ് അഷ്‌റഫ്‌, കെ ഖാലിദ്, എൻ കെ അഹ്‌മദ്‌ മദനി, സി എച്ച് ഇസ്മായിൽ ഫാറൂഖി, പ്രധാനാധ്യാപകൻ മുഹമ്മദ് ഫാറൂഖ്, കെ അബൂബക്കർ, നുഫൈസ, പി അശോകൻ, എ ഇബ്രാഹിം, കെ എം അബ്ദുല്ല, വി കെ ഉമ്മു കുൽസു, കെ എം സുലൈഖ, എ അനന്ത നാരായണൻ, റസിൻ റാസി റഹ്മാൻ എന്നിവർ പ്രസംഗിച്ചു.