സംരംഭകത്വ ബോധവല്‍ക്കരണ പരിപാടിയും ഇ ഡി ക്ലബ്ബിന്‍റെ ഉദ്ഘാടനവും യു കെ എഫില്‍

Kollam News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊല്ലം: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് കൊല്ലം ജില്ല താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ സംരംഭകത്വ ബോധവല്‍ക്കരണ പരിപാടിയും ഇ ഡി ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍. എസ്. അന്‍ജിത്ത് മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വാണിജ്യ മേഖലയില്‍ മികച്ച സംരംഭകനുണ്ടാകേണ്ട മേ?കളെ കുറിച്ചും പുതിയ കാലത്ത് സംരംഭകത്വ വികസനം എങ്ങനെ സാധ്യമാക്കാം എന്നതിനെപ്പറ്റിയും വിശദമായ അവതരണം നടന്നു. പരിപാടിയുടെ ഭാഗമായി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും, ഐഇഡിസിയിലെയും, വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ ക്ലബ്ബിന്റെയും ഉല്‍പ്പന്നമായ യുകെയറിന്റെ ലോഗോ പ്രകാശനവും ഉല്‍പന്നങ്ങളുടെ ആദ്യ വിതരണവും നടന്നു. എന്‍ജിനീയറിംഗ് പഠനത്തോടൊപ്പം സംരംഭകത്വ വികസന പരിശീലനം കൂടി ഇ ഡി ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നതായി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് കോളേജ് ഇ ഡി ക്ലബ്ബിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപജില്ല വ്യവസായ ഓഫീസര്‍ ആര്‍. എസ്. അന്‍ജിത്ത് കോളേജ് അധികൃതര്‍ക്ക് കൈമാറി. എങ്ങനെ നല്ലൊരു സംരംഭകനാകാം എന്ന വിഷയത്തില്‍ സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ മാത്യു എബ്രഹാം ക്ലാസ് നയിച്ചു. ലെമണ്‍ ഡിജിറ്റല്‍ പ്രസ്സ് പ്രൊെ്രെപറ്റര്‍ ബിനോദ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മികച്ച സംരംഭക വിജയത്തെ ആസ്പദമാക്കിയുള്ള അവതരണവും നടന്നു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, റിസര്‍ച്ച് ഡീന്‍ ഡോ. ശ്രീജിത്ത് രാജന്‍, പി ടി എ പാട്രന്‍ എ. സുന്ദരേശന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അഖില്‍ ജെ. ബാബു, ഇ ഡി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പ്രൊഫ. ബി. വിഷ്ണു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ എസ്. നജീം, എന്‍എസ്എസ് സ്റ്റുഡന്റ്‌സ് വോളണ്ടിയര്‍ ആനന്ദ് പ്രകാശ്, ഐഇഡിസി ലീഡ് ആന്‍ പി. ബിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *