കോഴിക്കോട്: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് പുതുതലമുറയെ നയിക്കാന്‍ ഗോള്‍ ചലഞ്ചുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വര്‍ജ്ജന മിഷന്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായാണ് ചലഞ്ച്.
സമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലെ കലോത്സവ വേദിക്ക് സമീപമാണ് വിമുക്തി മിഷന്റെ ഗോള്‍ ചലഞ്ച് പോസ്റ്റ് ഒരുക്കിയത്.
തുടര്‍ച്ചയായി മൂന്ന് ഗോള്‍ അടിക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കും. ‘എയിം ടു ലൈഫ് നോ ടു ഡ്രഗ്‌സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വകുപ്പുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്തകങ്ങളും ഗോള്‍ അടിക്കാന്‍ വരുന്നവര്‍ക്കായി സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
വിമുക്തി മിഷന്റെ ഒരു സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകള്‍, വിമുക്തിമിഷന്‍ പ്രവര്‍ത്തനങ്ങള്‍, ലഹരിയുടെ ഭവിഷ്യത്തുകള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ചലഞ്ച് ഏറ്റെടുക്കാനും പ്രദര്‍ശനം കാണാനുമായി എത്തുന്നത്.