പാലക്കാട് : വിജയ് സേതുപതി തേടിയ പുതു വില്ലൻ ആര് ? എന്ന ചോദ്യം ബാക്കിനിൽക്കുകയാണ് , ആദ്യ തമിഴ് സിനിമയിൽ തന്നെ വില്ലനായി മിന്നും പ്രകടനം കാഴ്ചവച്ച യുവനടൻ വിയാൻ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. എം ജി ആറിന്റെ അയൽക്കാരൻ ആണ് പാലക്കാട് കാരനായ വിയാൻ .അപൂർവ്വരാഗങ്ങളിലെ രജനിയെ ഓർമിപ്പിച്ച് എം ജി ആറിന്റെ നാടായ പാലക്കാട് നിന്നും തമിഴകത്തിന് ഒരു പുതു വില്ലൻ കൂടി വിയാൻ മംഗലശ്ശേരി.തമിഴകത്തിന്റെ വില്ലൻ ലിസ്റ്റിൽ വിനായകനും ഫഹദ്ഫാസിലിനോടൊപ്പം വിയാൻ മംഗലശ്ശേരിയും എത്തിയിരിക്കുന്നു.
തമിഴകത്തിന്റെ എവർഗ്രീൻ സ്റ്റാർ ശ്രീകാന്തിനെ നായകനാക്കി സെലിബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജ്ദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സത്തമിന്റ്രി മുത്തംതാ .. മാർച്ച് ഒന്നിനു റിലീസ് ചെയ്ത ഈ ചിത്രത്തിലെ സൈക്കോ വില്ലൻ കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.
മമ്മൂട്ടി , മോഹൻലാൽ , സുരേഷ്ഗോപി അടക്കം മലയാളത്തിലെ പ്രധാന താരങ്ങളോടൊപ്പം എട്ടോളം സിനിമകളും നായകനായി മൂന്ന് ചിത്രങ്ങളും ചെയ്താണു തമിഴിൽ എത്തുന്നത്.തന്റെ ഫേസ്ബുക്കിലെ ഒരു ഫോട്ടോയാണ് ഈ സിനിമയിലേക്ക് വഴിയൊരുക്കിയത് എന്ന് ഒരു പ്രധാന മീഡിയക്ക് നൽകിയ ഇന്റർവ്യൂയിൽ വിയാൻ പറഞ്ഞിരുന്നു. തമിഴ് സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് പലതവണ ട്രെയിൻ കയറി ചെന്നൈ വന്നിട്ടുണ്ടെന്നും അങ്ങിനെയാണ് കമൽഹാസൻ നായകനായ വിക്രം സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തതെന്നും , അവസാനനിമിഷത്തിൽ പുറത്തായെങ്കിലും തോൽക്കാൻ തയാറാകാതെ തന്റേതായ സിനിമാ സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ് സത്തമിൻട്രി മുത്തംതാ എന്ന മിസ്റ്റീരിയസ് റൊമാന്റിക് ത്രില്ലർ ചിത്രത്തിലൂടെ..
സാഡോമാർസോക്സിസം എന്ന അപൂർവ്വ മാനസിക രോഗാവസ്ഥയുള്ള, എന്നാൽ വാക്കിലോ നോക്കിലോ മനസ്സിലാക്കാൻ കഴിയാത്ത, അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഈ കഥാപാത്രത്തെ തന്റേതായ രീതിയിൽ തികച്ചും തന്മയത്തോടെ സിനിമയിലുടനീളം അവതരിപ്പിച്ച് തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പാലക്കാട് നിന്നുള്ള വിയാൻ മംഗലശ്ശേരി .
മലയാളത്തിൽ നിന്ന് തമിഴിലേക്ക് വന്ന വിനായകനും, ഫഹദ്ഫാസിലും മികവ്തെളിയിച്ച തമിഴ്നാട്ടിൽ, താൻ ചെയ്ത രഘു എന്ന സൈക്കോവില്ലൻ കഥാപാത്രത്തെ രണ്ടു കൈയ്യും നീട്ടി ഏറ്റെടുത്ത തമിഴ് പ്രേക്ഷകരോടുളള സ്നേഹവും ആദരവും സോഷ്യൽമീഡിയയിലൂടെ അറിയിക്കാൻ വിയാൻ മറന്നില്ല..
ആദ്യ ദിനം മുതൽ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നാണ് സിനിമയിലെ പ്രധാന വില്ലനെ തമിഴ് മീഡിയകൾ അന്വോഷിച്ചു തുടങ്ങിയത്. ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകർക്കു വില്ലനിസത്തിന്റെ മൂർത്തിഭാവം പകർന്ന വിയാൻ റിവ്യൂ മീഡിയകൾക്ക് പോലും മുഖം കൊടുക്കാതെ നിറകണ്ണുകളോടെ തീയേറ്ററിൽ നിന്നും ഇറങ്ങി വരുന്നതും , ആശംസയേകാൻ വന്ന ആരാധകർക്ക് കൂപ്പുകൈകളുമായി നേരെ ചെന്ന് സംവിധായകന്റെ കാലിൽ വീണു നമസ്കരിക്കുന്ന ചിത്രത്തിൽ കാണാൻ കഴിഞ്ഞത് ഒരുപാട് കാലത്തെ പ്രയത്നങ്ങൾക്ക് ശേഷം ഉയരാൻ ചിറകുകൾ നല്കിയവർക്ക് കാൽക്കലർപ്പിച്ച ദക്ഷിണയാണ്.
ശ്രീകാന്ത് ,ഹരീഷ് പേരാടി , പ്രിയങ്ക എന്നിവരോടൊപ്പം, പരിചയസമ്പന്നരായ നടൻമാർ പോലും ഏറ്റെടുക്കാൻ മടിക്കുന്ന സൈക്കോ നെഗറ്റിവ് റോൾ പുതുമുഖമായിട്ടു കൂടി മികച്ച രീതിയിൽ കൈകാര്യം ചെയ്ത വിയാന്റെ ധൈര്യത്തിൽ ഡയറക്ടർ രാജ്ദേവും സന്തോഷവാനാണ്,
വിജയ്, അജിത് തുടങ്ങിയ മുൻനിര നായകരുടെ ഡാൻസ് കൊറിയോഗ്രാഫർ ദിനേഷ് മാസ്റ്ററാണ് ഈ ചിത്രത്തിനും നൃത്ത സംവിധാനമൊരുക്കിയത്,ജുബിൻ സംഗീതം നൽകി ആൻഡ്രിയ ജെറേമിയ പാടിയ സെംബരബാക്കാം എന്ന പാട്ട് തമിഴ് സോങ് ചാർട്ടിൽ ട്രെൻഡിങ് ലിസ്റ്റിലാണ് , ഈ പാട്ടിലെ നൃത്തരംഗങ്ങളിലൂടെ വിയാനും നിഹാരികയും യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്, തിയേറ്ററിൽ ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളും കപ്പിൾസും സോഷ്യൽ മീഡിയയിൽ വൈറലാണ്,
ഈ സിനിമയിലൂടെ സെൻറിമെന്റ്സും, റോമാൻസും, ഡാൻസുമൊക്കെയായി സിനിമയിൽ കളം നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ തമിഴകത്തിന്റെ സ്വന്തമായ വിയാൻ, അതിലുപരി സിനിമയുടെ ക്ലൈമാക്സിൽ തമിഴിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർ മിറാക്കിൾ മൈക്കിൾ ഒരുക്കിയ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന വൺ ടൂ വൺ ഫൈറ്റ് സീനുകളിൽ ശ്രീകാന്തിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമാണ് വിയാൻ മംഗലശ്ശേരി എന്ന പാലക്കാടുകാരൻ കാഴ്ചവച്ചത്.
ഈ സിനിമയിലെ വിയാന്റെ പെർഫോമൻസ് അപൂർവരാഗങ്ങൾ സിനിമയിലെ രജനി സാറിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണെന്ന് പലരും അഭിപ്രായപ്പെടുന്നത്, തമിഴകത്തിന്റെ കുലപതി ശ്രീ പുരട്ചിതലൈവർ എംജിആറുടെ നാട്ടിൽ നിന്നുമുള്ള വിയാൻ മംഗലശ്ശേരി എന്ന പുത്തൻ താരോദയത്തിന് വിജയ് സേതുപതി , സെൽവരാഘവൻ അടക്കമുള്ള തമിഴകം വൻ സപ്പോർട്ട് ആണ് നൽകുന്നത് ,ഏതായാലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ റിവ്യൂയിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ് .തമിഴ് സിനിമയിൽ ആരും ആർക്കും പകരമാവില്ല .പക്ഷേ വിയാൻ മംഗലശേരി നമ്മളെ വിസ്മയിപ്പിക്കും..