പെൻഷൻമുടങ്ങി; കെ.എസ്.എസ്.പി.എ പ്രതിഷേധിച്ചു

Kannur

തളിപ്പറമ്പ: മാസത്തിലെ മൂന്നാം ദിനത്തിലും ശമ്പളവും ബാങ്ക് വഴിയുള്ള പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷൻകാർക്ക് പെൻഷനും നൽകാതെ ബഡ്ജറ്റ് തയ്യാറാക്കിയ ജോയിൻ്റ് സെക്രട്ടറിമാർക്ക് വിരുന്നൊരുക്കുന്ന ധനവകുപ്പിൻ്റെ ഇരട്ടത്താപ്പ് നയത്തെ അപലപിച്ച കെ.എസ്.എസ്.പി.എ യോഗം പ്രതിഷേധിച്ചു.

 സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം പി. സുഖദേവൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന,  പി.ജെ മാത്യു, ഇ.വിജയൻ, പി.കൃഷ്ണൻ, കുഞ്ഞമ്മ തോമസ്, ടി.വി ശ്രീധരൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 പ്രകടനത്തിന് എം.കെ കാഞ്ചനകുമാരി, പി.വി വനജ കുമാരി, വി.സി പുരുഷോത്തമൻ , കെ.ദിവാകരൻ,  ജോസ് കുട്ടിസ്കറിയ ,പി.ഗോവിന്ദൻ ,കെ.പി ആദം കുട്ടി കെ.എസ് ശെൽവരാജ്, ഇ.വി സുരേശൻ നേതൃത്വം നൽകി.