വീണ്ടും വ്യജീവി ആക്രമണം; ഇന്ന് പൊലിഞ്ഞത് രണ്ട് മനുഷ്യജീവനുകള്‍

Kerala

കോിക്കോട്: സംസ്ഥാനത്ത് ഇന്ന് വന്യജീവി ആക്രമണങ്ങളില്‍ രണ്ടുജീവനുകള്‍ പൊലിഞ്ഞു. തൃശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സല (64) കാട്ടാനയുടെ ആക്രമണത്തിലും കോഴിക്കോട് കക്കയത്ത് കര്‍ഷകനായ പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചന് കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് ജീവന്‍ നഷ്ടമായത്.

കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായാണ് വത്സല മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ദിവസേന വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവുകയും മനുഷ്യ ജീവനുകള്‍ നഷ്ടമാകുകയും ചെയ്യുന്നത് പതിവായതോടെ സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വന്യ മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് ആക്കം കൂട്ടുന്നത്.

കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.