ഉന്നത വിദ്യാഭ്യാസ എക്സ്പോ- ദിശ പോസ്റ്റർ പ്രകാശനം

Kannur

തലശ്ശേരി: കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോ 2024 ൻ്റെ പോസ്റ്റർ പ്രകാശനം സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. മനീഷ്,ഹെഡ്മാസ്റ്റർ കെ. വി. മനോജ്, ഡെപ്യൂട്ടി എച്ച് .എം സി.ഗീത, പബ്ലിസിറ്റി കൺവീനർ ടി. ഉണ്ണികൃഷ്ണൻ, കരിയർ ഗൈഡ് സി.എം രമ്യ, പി.പി സനേഷ് എന്നിവർ പങ്കെടുത്തു.

പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ മിനി ദിശ കൂടാളിയിൽ സംഘടിപ്പിക്കുന്നത്. ജില്ലയിലെ അമ്പത്താറിൽപരം ഹയർ സെക്കണ്ടറി സ്കൂളുകളും പൊതുജനങ്ങളും പങ്കെടുക്കും. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, അഭിരുചി പരീക്ഷകൾ, സെമിനാറുകൾ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കുന്നതാണ്.