പൊതു പ്രശനങ്ങളിൽ യോജിപ്പിന് മുസ്ലീം നേതൃത്വം പ്രബുദ്ധമാകണം: കെ എൻ എം മർകസുദഅവ

Malappuram

മങ്കട: സംഘ് പരിവാർ ഫാസിസത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ ബാധ്യതപ്പെട്ട മുസ്ലീം സംഘടനകൾ ആദർശപരമായ വൈജാത്യങ്ങൾ നിലനില്‌കെ തന്നെ മുസ്ലീം ഉമ്മത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ കൂട്ടായ്മക്ക് തയ്യാറവണമെന്ന്
പ്രയാണം – 24 പോസ്റ്റ് കോൺഫറൻസ് മങ്കട മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു. സമുഹത്തിൻ്റെയും സമുദായത്തിൻ്റെയും പൊതു പ്രശ്നങ്ങളിൽ യോജിപ്പിൻ്റെ മേഖലകണ്ടെത്താൻ മുസ്ലീം സംഘടനാ നേതൃത്വങ്ങൾ ഇനിയെങ്കിലും പ്രബുദ്ധമാവണം.

കരിപ്പൂർ മുജാഹിദ് സംമ്മേളന വിജയത്തിന് പങ്കു വഹിച്ചവരെ അനുമോദിക്കുന്നതിനും സമ്മേളനം ആവിഷ്ക്കരിച്ച പദ്ധതികൾ വിശദീകരിക്കുന്നതിനുമായി സംഘടിപ്പിച്ച പ്രയാണം 24- പോസ്റ്റ് കോൺഫറൻസ് കെ.എൻ.എം.മർകസുദഅവ സംസ്ഥാന സമിതി അംഗം എ.നൂറുദ്ദീൻ എടവണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി മുഖ്യഭാഷണം നടത്തി, വീരാൻ സലഫി മൂർക്കനാട് ,റിയാസ് അൻവർ, പി.ഫിറോസ് ബാബു,അഹ്മദ്കുട്ടി ഹാജി,നാസർ പട്ടാക്കൽ, എം.ഷഹർബാനു,അബ്ദുല്ല ഉമർ, യു.പിശിഹാബുദ്ധീൻ അൻസാരി,അഹ്മദ്കോയ,ദിൽറുബ എന്നിവർ പ്രസംഗിച്ചു.