ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി ഇനി ഇവർ നയിക്കും

Alappuzha

ആലപ്പുഴ: ആലപ്പുഴയിലെ മഹല്ലുകളുടെയും, വിവിധ മുസ്‌ലിം സംഘടനകളുടെയും കോർഡിനേഷൻ ആയ മുസ്‌ലിം സംയുക്ത വേദിയുടെ പ്രവർത്തക സമിതിയോഗം ചേർന്ന് 2024-26വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഡ്വ:കെ നജീബ്, അൻസാർ ലത്തീഫ്, എ എം നസീർ, ഷിഹാബുദീൻ മുസ്‌ലിയാർ,നാസർ തങ്ങൾ,ഷഫീക് ഇബ്രാഹീം,കമാൽ എം മാക്കിയിൽ എന്നിവർ രക്ഷധികാരികളായ സമിതിയിൽ ചെയർമാനായി ഇക്ബാൽ സാഗർ, ജനറൽ കൺവീനറായി ഹാരിസ് സലീം, ട്രഷറർ ആയി അബൂബക്കർ smj എന്നിവരെയും വൈസ് ചെയർമാന്മാരായി കെ എസ്. അഷറഫ്, നൗഷാദ് പടിപ്പുരക്കൽ, റഹ്മത്തുള്ള മുസ്‌ലിയാർ, എം സാലിം,ഷാജി കോയ,ലിയാകത്ത് പള്ളാത്തുരുത്തി, റ്റി ഐ കലാം,എന്നിവരെയും കൺവീനറന്മാരായി റഫീഖ് പുത്തൻ പള്ളി, കെ.അയ്യൂബ്, നവാസ് പള്ളാത്തുരുത്തി, ബാബു വലിയമരം, ഗഫൂർ റാവുത്തർ, സൈനുദ്ധീൻ, ശിഹാബ് ചന്ദ്രിക എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അനസ് കൊങ്ങിണി ചുടുകാട്,സിറാജ്ജുദ്ധീൻ ഫൈസി, സലീം പൊന്നൂസ്, അനീഷ് ഭായി,സലീം മുല്ലാത്ത്, വൈ എം ഹാഷിം,എം എ സലാം, ഇബ്രാഹിം സേട്ട്,ഗുൽസാർ മുഹമ്മദ്‌, എം ഫസലുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു,

യോഗത്തിൽപൂഞ്ഞാർ ഫെറോന പള്ളിയിൽ ചില വിദ്യാർത്ഥികൾ ഉണ്ടാക്കിയ അനിഷ്ട സംഭവങ്ങളെ തുടർന്ന് ഈരാറ്റ് പേട്ടയെയും മുസ്‌ലിം സമുദായത്തെയും പ്രതികൂട്ടിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായ നീക്കങ്ങൾ അങ്ങേ അറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് യോഗം വിലയിരുത്തി. പോലീസും അധികാരികളും ഈ വിഷയത്തിൽ നീതിയുക്തമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം പ്രധിഷേധങ്ങളുമായി സംയുക്ത വേദി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.

ട്രഷറർ അബൂബക്കർ

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ അവസാനിപ്പിക്കാൻ രാജ്യത്തെ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും, ഫലസ്തീൻ ജനതക്ക് ആവശ്യ സാധനങ്ങളും മറ്റും എത്തിക്കുന്നതിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവിശ്യപെട്ടു യോഗത്തിന് ചെയർമാൻ ഇക്ബാൽ സാഗർ അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ സ്വാഗതം ആശംസിച്ചു