വിശ്വ മാനവികതയുടെ വഴികാട്ടിയാണ് ഖുർആൻ: ഡോ. ജമാലുദ്ദീൻ ഫാറൂഖി

Wayanad

മുട്ടിൽ: ലോകം നേരിടുന്ന മാനവിക പ്രതിസന്ധികൾക്ക് സ്ഥല കാലങ്ങൾക്കനുയോജ്യമായ പരിഹാരം ഖുർആൻ നിർദ്ദേശിക്കുന്നുണ്ടെന്ന് ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു. മനുഷ്യർക്കിടയിലെ വിഭാഗീയ ചിന്തകൾക്ക് അതീതമായി ഏകദൈവാരാധനയിലൂടെ വിശ്വ മാനവികതയുടെ സാധ്യതകൾ ആരായുന്ന ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുട്ടിൽ മസ്ജിദ് തൗഹീദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ജലീൽ മദനി അധ്യക്ഷനായിരുന്നു. ഉബൈദുള്ള സ്വലാഹി, കെ അബ്ദുസ്സലാം മുട്ടിൽ എന്നിവർ പ്രസംഗിച്ചു.