റമദാന്‍; സ്വന്തത്തോടുള്ള പോരാട്ടമാണ് പ്രധാനം: ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്ര ബിന്ദുവാണ് മനസ്സ്. മനസ്സിലെ ദുശ് ചിന്തകളോട് പോരാടി സത്ചിന്തകളില്‍ കേന്ദ്രീകരിക്കാനുള്ള പരിശീലനമാണ് റമദാന്‍ വ്രതമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഇഫ്താര്‍ സംഗമവും മുജാഹിദ് സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് എസ് സലീം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍, സൈതലവി എന്‍ജിനീയര്‍, ഹക്കീം അമ്പലവയല്‍, ഹാസില്‍ കെ, അബ്ദുള്‍ സലാം കെ, ഷെറീന ടീച്ചര്‍, അബ്ദുള്‍ ജലീല്‍ മദനി, അഫ്രിന്‍ ഹനാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *