തരുവണ എം എസ് എസ് കോളേജിന്‍റെ ഒന്നാം ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Wayanad

കല്‍പ്പറ്റ: എം.എസ്.എസ്-പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ സംരംഭമായ തരുവണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം ബ്ലോക്ക് ഉദ്ഘാടനം എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍ നിര്‍വ്വഹിച്ചു. എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വൈസ് ചെയര്‍മാന്‍ പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എസ്.എസ്.ജനറല്‍ സെക്രട്ടറി എഞ്ചി.പി.മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.

2022 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല കീഴില്‍ അഫിലിയേഷന്‍ ലഭ്യമായ എം.എസ്.എസ്. കോളേജിപ്പോള്‍ തരുവണക്കടുത്ത കട്ടയാട് 7/4ല്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം ബ്ലോക്ക് കെട്ടിടോദ്ഘാടനം ഏപ്രില്‍ മാസം നടക്കും. അടുത്ത അധ്യയന വര്‍ഷം ആറുവാളിനടുത്തുള്ള പുതിയ ക്യാമ്പസില്‍ കോളേജ് തുടങ്ങാനായുള്ള നടപടികള്‍ വേഗതയിലാണ്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മദ് കൊടുവേരി, എം.എസ്.എസ്.ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുല്‍ മനാഫ്, സെക്രട്ടറി അഷ്‌റഫ് പാറക്കണ്ടി, മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ ഇബ്രാഹിം പുനത്തില്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസഫ്.കെ.ജോബ്, പി.ടി.എ.പ്രസിഡന്റ് എ.കെ.ഷാനവാസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനിഷ മരിയ, സ്റ്റാഫ് സെക്രട്ടറി സൈത് അലി കോയ പ്രസംഗിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി.മുഹമ്മദ് സ്വാഗതവും എം.എസ്.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.

എം.എസ്.എസ്.വയനാട് ജില്ലാ ഭാരവാഹികളായ കെ.എം.ഇബ്രാഹിം കുട്ടി, സി.എച്ച്.ഹമീദ്, കെ.എം.ബഷീര്‍, സലീം അറക്കല്‍, തെങ്ങില്‍ ഇബ്രാഹിം, വനിത വിംഗ് ജില്ലാ പ്രസിഡന്റ് മറിയം ടീച്ചര്‍, സെക്രട്ടറി ഉമൈബ മൊയ്തീന്‍ കുട്ടി, സൗദ കൊടുവേരി, സി.കെ.റഹ്‌മത്ത് അസീസ്, സുനീറ പഞ്ചാര, ജസീത കല്ലങ്കോടന്‍ നേതൃത്വം നല്‍കി.