പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. ഈ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ വാട്സാപ്പില്‍ അംഗമാവാം. 8289857951

മേപ്പാടി: ഗവ.ഹൈസ്‌കൂളില്‍ 1986-87 കാലഘട്ടത്തില്‍ പഠിച്ച SSLC വിദ്യാര്‍ത്ഥികള്‍ വടുവന്‍ചാല്‍ ബാംബു ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് സഹപാഠികളില്‍ ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച ‘ഓര്‍മ്മച്ചെപ്പ്’ എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് 36 വര്‍ഷം മുമ്പ് സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് ഒത്തു ചേരാന്‍ അവസരമൊരുക്കിയത്. വിദേശ രാജ്യങ്ങളില്‍ നിന്നു മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ ഒട്ടനവധി പേര്‍ ഈ സ്‌നേഹ സംഗമത്തിലെത്തി. തങ്ങളില്‍ നിന്ന് മരണം മൂലം വേര്‍പിരിഞ്ഞ ഗുരുനാഥന്‍മാര്‍ക്കും സഹപാഠികള്‍ക്കും സ്മരണാഞ്ജലിയൊരുക്കിയാണ് സംഗമം ആരംഭിച്ചത്.

പഴയ ക്ലാസ് റൂമുകള്‍ ആവിഷ്‌ക്കരിച്ചും ആടിയും പാടിയും സ്‌നേഹ സംഗമ ദിനം അവിസ്മരണീയമാക്കി വീണ്ടും ഒത്തുചേരണമെന്ന തീരുമാനവുമെടുത്താണ് പഴയ സഹപാഠികള്‍ പിരിഞ്ഞത്. അക്കാലത്തെ അധ്യാപികയും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി വിരമിച്ച സീതാദേവി ടീച്ചര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബെന്നി വി എസ് അധ്യക്ഷത വഹിച്ചു. നാസര്‍ ടി കെ, പ്രസാദ് കെ കെ, അഡ്വ: രജിത് കുമാര്‍, മുസ്തഫ എം, സാഹിറാ ബാനു, പുഷ്പ പി, എ എം നാസര്‍, സുധീപ് സി കെ, റഷീദ് വി, നജീബ് ഇടക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.