കുടുംബ വഴക്ക്: മണ്ണെണ ഒഴിച്ച് തീകൊളുത്തിയ ബാങ്ക് മാനേജറായ യുവതി മരിച്ചു

Crime Kottayam

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് മണ്ണെണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തലയോലപ്പറമ്പില്‍ തിരുപുരം ക്ഷേത്രത്തിന് സമീപം ദേവീകൃപയില്‍ അരുണ്‍ കുമാറിന്റെ ഭാര്യ രാധിക (36) ആണ് മരിച്ചത്.

ബാങ്ക് മാനേജരായ രാധിക ഇന്നലെ വൈകിട്ട് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ദേഹമാസകലം പൊള്ളലേറ്റ രാധികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.