അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം

Crime

ചെന്നൈ: അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ രാജ എന്ന ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിലാണ് സംഭവം. വീട്ടില്‍വെച്ച് സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഡേവിഡിനെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍കേസുകളുണ്ട്. ഗുണ്ടാപട്ടികയിലും ഇയാളുടെ പേരുണ്ട്. വിവാഹിതനായ ഇയാള്‍ക്ക് ഒരു വയസുള്ള ഒരു കുട്ടിയുമുണ്ട്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഒരുമാസത്തിനിടെ ചെന്നൈയിലുണ്ടായ മൂന്നാമത്തെ മരണമാണിത്.