ദേശീയ പൗരത്വ നിയമം, പിൻ മടക്കമില്ലാത്ത പോരാട്ടത്തിലേക്ക് നാം മുന്നിട്ടിറങ്ങുക: ഷുക്കൂർ സ്വലാഹി

Kozhikode

കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുന്ന ഘട്ടത്തിൽ ഇത്തരം ഒരു നീക്കം നടത്തുന്നത് ജനങ്ങളെ വിഭജിക്കാനും രാജ്യത്ത് വർഗീയ വികാരം കത്തിക്കുവാനുമുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അതിലൂടെ അധികാരത്തിൽ തിരികെ വരാം എന്നാണ് സംഘപരിവാറുകാരുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഒരേ അവകാശങ്ങളുള്ള ജനതയെ പല തട്ടുകളാക്കാനുള്ള ഈ നീക്കത്തെ നാം ഒറ്റക്കെട്ടായി എതിർക്കണം. മതേതര പക്ഷത്തുനിന്ന് ഈ വിഭജന നീക്കത്തെ പ്രതിരോധിക്കുന്നവർക്ക് നിർലോഭമായ പിന്തുണ നൽകേണ്ട സമയമാണ്. ജനാധിപത്യം ഉയർത്തിപ്പിടിച്ച് പിൻ മടക്കമില്ലാത്ത പോരാട്ടത്തിലേക്ക് നാം കരുത്തോടെ മുന്നിട്ടിറങ്ങണമെന്നും ഷുക്കൂർ സ്വലാഹി അഭ്യര്‍ത്ഥിച്ചു.