സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര

Kozhikode

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് നഗരം ആതിഥേയത്വം വഹിക്കുമ്പോള്‍ നഗരത്തിലെത്തുന്ന മത്സരത്ഥികള്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് സൗജന്യ യാത്ര സൗകര്യമൊരുക്കുന്നു. ‘പത്ത് ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തോടനുബന്ധിച്ച് ബാക് ഭരണസമിതി അംഗങ്ങളും, ജീവനക്കാരും അണിനിരന്നു കൊണ്ട് നഗരവാസികള്‍ക്ക് പുതുവത്സരാശംസകള്‍ അറിയിച്ചു കൊണ്ട് വര്‍ണാഭമായ ഘോഷയാത്ര നടത്തും, ബാങ്കിന്റെ ലിങ്ക് റോഡ് പരിസരത്തു നിന്ന് വൈകിട്ട് 5.30 തിന് ആരംഭിക്കും. ബാങ്ക് ചെയര്‍ പേര്‍സണ്‍ പ്രീമ മനോജ് ഉത്ഘാടനം ചെയ്യും. ലിങ്ക് റോഡ്, എം സി സി ബാങ്ക്, കല്ലായ്‌റോസ്, പുഷ്പ ജംഗ്ഷന്‍, മാധവന്‍ നായര്‍ റോഡ് വഴി ചാലപ്പുറത്ത് ബാങ്ക് ഹെഡ് ഓഫിസ് പരിസരത്ത് സമാപിക്കും പ്രശസ്ത സിനിമാ സംവിധായകന്‍ വി.എം.വിനു പുതുവത്സര സദ്ദേശം നല്‍കും.

പത്രസമ്മേളനത്തിന്‍ പ്രീമ മനോജ് (ചെയര്‍ പേര്‍സണ്‍) ശ്രീനിവാസന്‍ ‘കെ (വൈസ് ചെയര്‍മാന്‍), ഡയറക്ടര്‍മാരായ ജി നാരയണന്‍ കുട്ടി, സി എന്‍ വിജയകൃഷ്ണന്‍, അഡ്വ ടി എം വേലായുധന്‍, കെ അജയകുമാര്‍, അഡ് എം ശിവദാസ്, പി എ ജയപ്രകാശ്, എന്‍ പി അബ്ദുള്‍ ഹമീദ്, ബലരാമന്‍ വി, കെ ടി ബീരാന്‍ കോയ, ഷിംന പി എസ്, അബ്ദുള്‍ അസ്സീസ് എ, ജനറല്‍ മാനേജര്‍, സാജു ജയിംസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *