മൊയ്തു മൗലവി മ്യൂസിയം സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയമാക്കി സംരക്ഷിക്കണമെന്ന് മൗലാനാ ആസാദ്‌ ഫൌണ്ടേഷൻ

Kozhikode

കോഴിക്കോട് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ സ്മരണാർത്ഥം 2011 ൽ കോഴിക്കോട് ബീച്ചിൽ സ്ഥാപിതമായ ഇ മൊയ്തു മൗലവി സ്മാരക മ്യൂസിയം ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയമായി ഉയർത്തി സംരക്ഷിക്കണമെന്ന് ഇ മൊയ്തു മൗലവി അനുസ്മരണ സംഗമം ആവശ്യപ്പെട്ടു.

അധികൃതരുടെ നിരുത്തരവാദപരമായ നിലപാട് കാരണം തീർത്തും അവഗണിക്കപ്പെട്ട നിലയിൽ മ്യൂസിയം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. ഇത് നൂറ്റാണ്ടിന്റെ സാക്ഷിയായി പൊതു മണ്ഡലത്തിൽ ജ്വലിച്ചു നിന്ന മൗലവിയോടുള്ള അനാദരവാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

മൊയ്തു മൗലവിയുടെ ഇരുപത്തി ഒമ്പതാം ചരമ വാർഷിക ദിനത്തിൽ മൌലാനാ അബുൽ കലാം ആസാദ്‌ ഫൌണ്ടേഷൻ കേരള നടത്തിയ അനുസ്മരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട്‌ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. പി കെ അബ്ദുൽ ലത്തീഫ്, ടി കെ മിജാസ്, കെ വി ആലിക്കോയ, കെ സി അബ്ദുൽ റസാക്ക്, ഹമീദ് കോടിയാട്ക്ക, എച്ഛ് മുബാറക്ക്, ഹംസക്കോയ കോനാരി എന്നിവർ പ്രസംഗിച്ചു