സി എ എ: ഭരണ പരാജയം മറച്ചുവെക്കാന്‍ ജനങ്ങളെ തെരുവിലിറക്കാനുള്ള തന്ത്രം: കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ പരാജയം മറച്ചുവെക്കാന്‍ ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുത്തതിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്ന തെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പാരമ്യതയിലെത്തിച്ചിരിക്കുന്നു. വരാനിരിക്കുന്ന പൊതു തെരഞെടുപ്പില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിന് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്ഷപ്പെടാമെന്നത് ബി.ജെ.പിയുടെ മൗഢ്യതയാണ്.

രാജ്യത്തെ ബഹുഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും മതേതരപക്ഷത്തായിരിക്കു വോളം ബി.ജെ.പി എന്ത് നിയമം കൊണ്ടുവന്നാലും മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാവതല്ലെന്നും യോഗം വ്യക്തമാക്കി.

സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചി. സൈതലവി അധ്യക്ഷത വഹിച്ചു .സംസ്ഥാന ട്രഷറർ എം അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.പി മുഹമ്മദ് ഹനീഫ, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, കെ എം കുഞ്ഞമ്മദ് മദനി, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ.ജാബിര്‍ അമാനി, കെ എ സൂബൈര്‍, ഫൈസല്‍ നന്മണ്ട, പി പി ഖാലിദ്, പി അബ്ദുസ്സലാം മദനി, കെ പി അബ്ദുറഹിമാന്‍ ഖുബ, ബി പി എ ഗഫൂര്‍, ഡോ.അനസ് കടലുണ്ടി, എം കെ മൂസ മാസ്റ്റര്‍, കെ സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.