കേരളസര്‍വകലാശാലയുടെ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പ് ഒന്‍പത് മുതല്‍

Thiruvananthapuram

തിരുവനന്തപുരം: കേരളസര്‍വകലാശാല ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍ (KUBIIC) എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് നെക്സ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പ് ജനുവരി 9 മുതല്‍ 11 വരെ കാര്യവട്ടം ക്യാമ്പസില്‍ നടക്കും.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുക, ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കുക, ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ആശയങ്ങളെ വിപണി ബന്ധിതമായി വികസിപ്പിച്ച് വാണിജ്യ സാധ്യതയുണ്ടാക്കുക, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംരംഭക അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നിവയാണ് ഗഡആകകഇ ലക്ഷ്യമിടുന്നത്. സ്വന്തം ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നവരോ ആശയങ്ങള്‍ക്ക് ഉത്പന്ന രൂപം നല്‍കാന ശ്രമിക്കുന്നവരോ ആയ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യാം.

ബൂട്ട് ക്യാമ്പില്‍ നിലവിരെ പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ സംരംഭകരെ സഹായിക്കുന്ന സെഷനുകള്‍ ഉണ്ടാകും. സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും, ആവശ്യങ്ങളും, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവതരിപ്പിക്കാനുളള അവസരം ലഭിക്കും. വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശകര്‍ക്കൊപ്പം വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കുന്നതിനൊപ്പം നൂതനാശയങ്ങള്‍ സഫലീകരിക്കാനുളള പ്രത്യേക പരീശീലനഘട്ടങ്ങളും ബൂട്ട് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *