ദമ്മാം: മനുഷ്യൻ്റെ ഭയത്തേയും പ്രതീക്ഷയേയും ചൂഷണം ചെയ്താണ് അന്തവിശ്വാസ വിപണി വ്യവസായമായി തഴച്ച് വളരുന്നത്. മത പ്രമാണങ്ങളെ അന്യൂനമായി അനുധാവനം ചെയ്യുന്നതിലൂടെ ഏതൊരു വ്യക്തിക്കും നിർഭയത്വം ലഭിക്കുന്നു എന്നും അത്തരം സാഹചര്യം സൃഷ്ടിച്ചെടുക്കലാണ് ഇസ്ലാഹ് എന്നും കാലത്തെ അതിജയിക്കുന്ന കാഴ്ച്ചപ്പാടുകളും പദ്ധതികളും രൂപപ്പെടുത്താൻ ശ്രമിക്കേണ്ട പ്രസ്ഥാനങ്ങൾക്കിടയിൽ പോലും അന്തവിശ്വാസത്തിനു വളക്കൂറുള്ള മണ്ണ് രൂപപ്പെടുമ്പോൾ ഇസ്ലാഹിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു എന്നും ജിസിസി ഇസ്ലാഹി കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സുലൈമാൻ മദനി പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ദമ്മാമിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എൻ എം മർകസ്സുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമ്മർ സുല്ലമി മുഖ്യാതിഥിയായിരുന്നു. ആധുനിക കാലത്തെ സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ ഇഖ്ബാൽ സുല്ലമി പ്രഭാഷണം നടത്തി .
അബ്ദുൽ ഗഫൂർ വളപ്പൻ, സിറാജ് തയ്യിൽ, അബ്ദുൽ വഹാബ്, അബ്ദുൽ സത്താർ, അൻഷാദ് മാസ്റ്റർ, അൻസാരി, നസ്റുള്ള അബ്ദുൽ കരീം, ജമാൽ പി.കെ, സമീർ പി എച്ച് , അയ്യൂബ് ചിറമ്മൽ, മുജീബ് കുഴിപ്പുറം തുടങ്ങിയ വിവിധ ഇസ്‌ലാഹി സെൻ്റർ ഭാരവാഹികൾ പങ്കെടുത്തു.
വഹീദുദ്ധീൻ അദ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുറഷീദ് കൈപാക്കൽ സ്വാഗതവും ഉബൈദ് കക്കോവ് നന്ദിയും പറഞ്ഞു .