ജിദ്ദ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (സി.ഐ.ഇ.ആര്‍) 2023-24 അധ്യായന വര്‍ഷത്തെ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പൊതു പരീക്ഷയില്‍ അല്‍ ഹുദാ മദ്രസ നൂറു ശതമാനം വിജയം നേടി.
അയാസ് ഉമര്‍, ഇഷാന്‍ മുഹമ്മദ് അനീസ്, ഇഷാന്‍ റസീന്‍, ഇഷാന്‍ ബിനു, മുഹമ്മദ് റയ്യാന്‍ ജമാല്‍, മുഹമ്മദ് നദാല്‍.എം.ടി, റയാന്‍ മുഹമ്മദ്, റീശ് ആഷിഖ്, സുബ്ഹാന്‍ അഷ്‌റഫ്, അലൈഅ ഫഹീം, ഫസ്മി ഫാത്തിമ, ഫാത്തിമ ഹെലന്‍, മിസ.ടി.പി, നൈന നസീര്‍, നവാല്‍.പി.എ, റൌന ഷാനവാസ്, റസാന്‍ സാബില്‍, റെയ യാസിദ്, ഷെല്ല അബ്ദുല്‍ ഗഫൂര്‍ എന്നിവർ അഞ്ചാം ക്ലാസിലും, സല്‍മാന്‍ അഷ്‌റഫ്, ശഹ്സാദ് സാജിദ്, അദിന്‍ ആയിഷ, ഫൈഹ മുഹമ്മദ് അനീസ്, ഹന്‍ഫ അമീന, ഇശാ ഫാത്തിമ, നൈമ നുഹ, റാഹ ഫാത്തിമ, നുഹ ശജ്മീര്‍, ശസ ടി.പി എന്നിവർ ഏഴാം ക്ലാസിലും എ പ്ലസ് കരസ്ഥമാക്കി.
പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാർത്ഥികളെയും അല്‍ ഹുദാ മദ്രസാ മാനേജ്മെന്റ് കമ്മിറ്റിയും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു.
2024-25 അധ്യായന വര്‍ഷത്തേക്ക് കെ.ജി മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായും ക്ലാസുകൾ സെപ്റ്റംബർ 4ന് ആരംഭിക്കുമെന്നും മദ്രസാ കണ്‍വീനര്‍ അൻവർ കടലുണ്ടി അറിയിച്ചു. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 057 246 6073, 053 823 3679 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.