റംസാൻഭക്ഷ്യകിറ്റ് വിതരണം

Wayanad

കൽപ്പറ്റ: എം.എസ്.എസ്. വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണ്യറംസാൻ മാസത്തിൽ ഭക്ഷ്യ കിറ്റ് വിതരണത്തിന് തയ്യാറാക്കി.
ഭക്ഷ്യ കിറ്റുകൾ കൽപ്പറ്റ മഹല്ല് മുൻ സെക്രട്ടറി സൈത് മുഹമ്മദ് ഖാൻ സാഹിബ് വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീൻകുട്ടി, സെക്രട്ടറി വി.ഇ. ആയിഷ ടീച്ചർ വട്ടക്കാരി, ട്രഷറർ ജസീത കല്ലങ്കോടൻ എന്നിവർക്ക് വിതരണത്തിനായി കൈമാറി.

എം.എസ്.എസ്. മുൻ ജില്ലാ പ്രസിഡൻ്റുമാരായ പയന്തോത്ത് മുസ ഹാജി, വി.എ. മജീദ്, കല്ലങ്കോടൻ മൂസ ഹാജി , അഡ്വ . കെ. അബ്ദുറഹിമാൻ, പി.പി. മുഹമ്മദ്, ഇബ്രാഹിം പുനത്തിൽ, വട്ടക്കാരി ഹംസ, ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, ജില്ലാ ട്രഷറർ സി.കെ. അബ്ദുൽ അസീസ്, ജില്ലാ ജോ.സെക്രട്ടറി സലീം അറക്കൽ, കെ.എം. ബഷീർ, വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് മറിയം ടീച്ചർ പ്രസംഗിച്ചു. പ്രസിഡൻ്റ് ടി. സുപ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോക്കു മുണ്ടോളി സ്വാഗതവും വി. ബദറുദ്ദീൻ നന്ദിയും പറഞ്ഞു.

മുൻ സാരഥികളായ കെ.കെ.കുഞ്ഞമ്മദ്, പി.കുഞ്ഞുട്ടി , സി. സയ്യിദ് അലി സ്വലാഹി, വനിത വിംഗ് ഭാരവാഹികളായ സറീന ഷാജി, ജമീല മാടായി, ആസ്യ സൂപ്പി
,ഹഫ്‌സ ബീവി നേതൃത്വം നൽകി.