ഏക സിവില്‍ കോഡ്: ഇടത് വലത് രാഷ്ട്രീയ വടംവലിക്ക് ഉപയോഗിക്കരുതെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ

Wayanad

കല്പറ്റ: ഇന്ത്യയുടെ മതേതര ആത്മാവിനെ മുറിവേല്‍പ്പിച്ചുകൊണ്ട് ഫാസിസം അവതരിപ്പിക്കുന്ന ഏക സിവില്‍ കോഡ് ഇടത് വലത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാതെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ സമിതി ആവശ്യപ്പെട്ടു. മതേതരകക്ഷികളുടെ ഭിന്ന സ്വരം ഫാസിസത്തിന് ലക്ഷ്യത്തിലെത്താന്‍ അവസരം നല്‍കും. പൗരത്വ പ്രശ്‌നത്തില്‍ കൊടിയുടെ നിറം മറന്ന് പോരാടിയതുപോലെ ഏക സിവില്‍ കോഡിനെതിരെയും മതേതരകക്ഷികള്‍ ഒന്നിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ് അബ്ദുല്‍ സലീം അധ്യക്ഷനായിരുന്നു. ഫാസിസത്തിന്റെ കരു നീക്കങ്ങള്‍ക്കെതിരെ സമാന മനസ്‌കരെ ഒന്നിപ്പിച്ച് മുന്നേറാന്‍ യോഗം തീരുമാനിച്ചു. കെ എം സൈതലവി എന്‍ജിനീയര്‍, അബ്ദുല്‍ ഹക്കീം അമ്പലവയല്‍, എന്‍ വി മൊയ്തീന്‍കുട്ടി മദനി, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി, ബഷീര്‍ സ്വലാഹി, ഇല്യാസ് ബത്തേരി, അമീര്‍ റിപ്പണ്‍, ഷെരീഫ് ഇ കെ, അഷറഫ് പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.