നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ വയനാപക്ഷാചരണത്തിന് തുടക്കമായി. പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വായനാപക്ഷാചരണം. അസംപ്ഷന്‍ എ യു പി സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. അജിന്‍ ചക്കാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. PTA പ്രതിനിധി സാഫിര്‍ പഴയരി അധ്യക്ഷനായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥിയും പ്രശസ്ത യുവ സാഹിത്യകാരിയുമായ ഹൈറാ സുല്‍ത്താന്‍ വിശിഷ്ടാതിഥിയായി എത്തിചേരുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു. അധ്യാപകരായ ബീന മാത്യു, ബിജി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, ട്രീസ തോമസ്, ബെന്നി ടി ടി, ജിന്‍സി കെ എന്നിവര്‍ നേതൃത്വം നല്‍കി.