എറണാകുളം : വഴിയാത്രക്കാരായ നോമ്പുകാർക്ക് വേണ്ടി ഐ എസ് എം സംസ്ഥാന സമിതിയുടെ സാമൂഹ്യക്ഷേമ വകുപ്പായ ഈലാഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈലാഫ് ഇഫ്താർ ടെന്റ്ന്റെ സംസ്ഥാനതല ഉത്ഘാടനം കുണ്ടന്നൂർ വില്ലിങ്ടൺ ഐലൻഡ് ഹൈവേയിൽ ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി നിർവഹിച്ചു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ടെൻഡുകൾ ആരംഭിച്ചു. കൂടാതെ ജില്ലാ, താലൂക്ക് ഹോസ്പിറ്റലുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഈലാഫ് സംസ്ഥാന കൺവിനർ സുബൈർ പീടിയേക്കൽ, യാസിർ അറഫാത്ത് , ഈലാഫ് എറണാകുളം ജില്ലാ കൺവീനർ അസ്‌ലം പി എഫ്, ഐ എസ് എം ജില്ല ജോയിൻ സെക്രട്ടറി കെ എം മുനീർ,KNM പള്ളുരുത്തി മണ്ഡലം സെക്രട്ടറി ഇസ്മായീൽ പി.എച്ച് ISM മണ്ഡലം പ്രസിഡൻ്റ് ഷബീർ പി എച്ച് എന്നിവർ സംബന്ധിച്ചു.