പ്രേംനസീര്‍ സുഹൃത് സമിതി ഉദയസമുദ്രയുടെ 6ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ചലച്ചിത്ര നടന്‍ ലാലു അലക്‌സിന്

Thiruvananthapuram

മികച്ച ചിത്രം: ഇരട്ട, മികച്ച സംവിധായകന്‍ രോഹിത് എം.ജി.കൃഷ്ണന്‍ മികച്ച നടന്‍: ജോജു ജോര്‍ജ്, മികച്ച നടി : ശ്രുതി രാമചന്ദ്രന്‍

സിനിമ വര്‍ത്തമാനം / അനിലാറെല്‍

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി ഉദയസമുദ്ര സംഘടിപ്പിക്കുന്ന 6ാമത് പ്രേംനസീര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘2024ലെ പ്രേംനസീര്‍ ചലച്ചിത്ര ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നടന്‍ ലാലുഅലക്‌സിന് സമര്‍പ്പിക്കും.

മികച്ച ചിത്രം: ഇരട്ട (നിര്‍മ്മാതാക്കള്‍: ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രകാട്ട്, സിജോ വടക്കന്‍ ബാനര്‍: അപ്പു പാത്തു പപ്പു പ്രാഡക്ഷന്‍സ്). മികച്ച സംവിധായകന്‍ രോഹിത് എം.ജി. കൃഷ്ണന്‍ (ചിത്രം: ഇരട്ട). മികച്ച നടന്‍: ജോജു ജോര്‍ജ്. (ചിത്രങ്ങള്‍: ഇരട്ട, ആന്റണി) മികച്ച നടി: ശ്രുതി രാമചന്ദ്രന്‍ (ചിത്രം: നീരജ)

മികച്ച സാമൂഹ്യ പ്രതിബദ്ധതാ ചിത്രം: ഒരു ശ്രീലങ്കന്‍ സുന്ദരി (ബാനര്‍: മന്‍ഹാര്‍ സിനിമാസ്) മികച്ച നവാഗത സംവിധായിക: കൃഷ്ണ പ്രിയദര്‍ശന്‍( ഒരു ശ്രീലങ്കന്‍ സുന്ദരി). മികച്ച തിരക്കഥാകൃത്ത്: അഡ്വ. ശാന്തി മായാദേവി (ചിത്രം: നേര്).

മികച്ച സഹനടന്‍: എം.ആര്‍. ഗോപകുമാര്‍ (ചിത്രം: വാസം) മികച്ച സഹനടി: മാലാ പാര്‍വ്വതി (ചിത്രം: റാണി) മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ ; ‘നോക്കി നോക്കി.. എന്ന ഗാനം. മികച്ച സംഗീത സംവിധായകന്‍: ഡോ.വാഴമുട്ടം ചന്ദ്രബാബു (ചിത്രം: സമാന്തര പക്ഷികള്‍; പ്രഭാവര്‍മ്മ രചിച്ച് കല്ലറ ഗോപന്‍ ആലപിച്ച ‘ഹൃദയ രക്തം വഴുക്കുന്ന പാതയില്‍…’ എന്ന മനോഹരമായ ഗാന ത്തിന്) മികച്ച ഗായകന്‍: മണികണ്ഠന്‍ പെരുമ്പടപ്പ് (ചിത്രം: ചെക്കന്‍ എന്ന ചിത്രത്തിലെ ‘ഒരു പാട്ട് മൂളണ്…..” ) മികച്ച ഗായിക: സൗമ്യ രാമകൃഷ്ണന്‍ (ചിത്രം: നിള ; ‘പകലുമായ് …..” എന്ന ഗാനം)

മികച്ച ഡോക്യുമെന്ററി സംവിധായകന്‍: പുഷ്പന്‍ ദിവാകരന്‍ (അഭ്രപാളികളിലെ മധുരം) മികച്ച ഹ്രസ്വചിത്ര അഭിനേതാവ് : റാഫി കാമ്പിശ്ശേരി (ഹ്രസ്വചിത്രം എന്റെ വീട്) മികച്ച പി ആര്‍ ഒ : റഹീം പനവൂര്‍ (വിവിധ ചിത്രങ്ങള്‍) കഥാപ്രസംഗ കലയില്‍ 40 വര്‍ഷം പിന്നിട്ട ചലച്ചിത്ര സീരിയല്‍ നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് 2024ലെ പ്രേം നസീര്‍ കഥാപ്രസംഗ കലാരത്‌ന പുരസ്‌കാരവും സമ്മാനിക്കും. 6ാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ 2024 മെയ് മാസം തിരുവനന്തപുരത്തു നടക്കുന്ന താര നിശയില്‍ സമര്‍പ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഒരു ക്കിയിട്ടുണ്ട്.

2023ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും, ഗായകന്‍ പന്തളം ബാലന്‍, പി.ആര്‍.ഒയും സെന്‍സര്‍ബോര്‍ഡ് മെമ്പറുമായ അജയ് തുണ്ടത്തില്‍, സംവിധായകന്‍ ജോളി മാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.