വേനലിലെ കുടിവെള്ള സുരക്ഷയ്ക്ക് കിണറുകൾ ക്ലോറിൻ ചെയ്തു തുടങ്ങി

Kozhikode

ആയഞ്ചേരി : വേനലിലെ കുടിവെള്ള സുരക്ഷയ്ക്ക് കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ മുഴുവൻ വീടുകളിലെയും കിണറുകൾ ക്ലോറിൻ ചെയ്യുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ.സുരേന്ദ്രൻ നിർവ്വഹിച്ചു. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, കോളറ മുതലായവ പടർന്ന് പിടിക്കാൻ ഏറെ സാധ്യത ഉള്ളത് കൊണ്ട് വെള്ളം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. ഇ-കോളി ബാക്റ്റീരിയയുടെ സാന്നിധ്യം ശ്രദ്ധിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ ആരോഗ്യ വളണ്ടിയർമാർ വീടുകളിൽ എത്തിച്ചേർന്ന്‌ കിണറുകൾ ക്ലോറിൻ ചെയ്യും. ആശാ വർക്കർ റീന,മേഘ പൊട്ടന്റവിട , സതി തയ്യിൽ, മോളി പട്ടേരിക്കുനി, ഷൈനി വെള്ളോടത്തിൽ, ഷിംന കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.