അനുവിന്‍റെ മരണം കൊലപാതകം തന്നെ, മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

Kozhikode

കോഴിക്കോട്: നൊച്ചാട് സ്വദേശി അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സംഭവം നടന്ന സ്ഥലത്ത് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയയലെടുത്തത്. അനുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് രാവിലെ കണ്ടെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം ലഭിക്കുകയായിരുന്നു.

മോഷണക്കേസില്‍ അടക്കം ഉള്‍പ്പെട്ട വ്യക്തിയാണ് പിടിയിലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതായത്. രാവിലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയതായിരുന്നു.