തിരുവനന്തപുരം: മഞ്ചവിളാകം കുളവും തലയ്ക്കൽ ശ്രീകണ്ഠസ്വാമി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ “ദേവാമൃതം” പുരസ്കാരം കവിയും വാഗ്മിയും ഗ്രന്ഥകർത്താവും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന് സമ്മാനിച്ചു.
ക്ഷേത്രത്തിന്റെ സ്ഥാപക പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന വേലായുധന്റെ സ്മരണാർഥം ക്ഷേത്ര ട്രസ്റ്റ് ആദ്യമായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ
ധനുവച്ചപുരം ഗവ. ജി.എച്ച്.എസ് പ്രഥമാധ്യാപകൻ ബാഹുലേയൻ സാർ പുരസ്കാരം സമ്മാനിച്ചു.
എകെപിസി ടിഎ ഗുരുവാ യൂർ ശ്രീകൃഷ്ണ കോളേജ് സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമാണ് കവിയും വാഗ്മിയും ചലച്ചിത്ര പ്രവർത്തകനും കൂടിയായ ഡോ.ബിജു ബാലകൃഷ്ണൻ.