കൊല്ലം: നാഷണല്‍ കോളേജില്‍ നടന്ന ”സിയാഗോ നാഷണല്‍-2024”എന്ന ശാസ്ത്രമേള സമാപിച്ചു. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) കെ. എസ് അനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ മികവ് ശ്ലാഘനീയമാണെന്നും ”സിയാഗോ നാഷണല്‍-2024” കലാലയങ്ങളിലെ ശാസ്ത്രമികവ് പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന മികച്ച സംരംഭമാണെന്നും അദ്ദേഹം വിലയിരുത്തി.
കടഞഛ, മോട്ടോര്‍ വാഹനവകുപ്പ്, ഗടഋആ, ലീഗല്‍മെട്രോളജി, എക്‌സൈസ്, ഭക്ഷ്യസുരക്ഷാവകുപ്പ്, ഗവ. ദന്തല്‍ കോളേജ്, കഠ മിഷന്‍, ഇലഷന്‍വകുപ്പ്, വനിത-ശിശുവികസന വകുപ്പ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങളും പങ്കെടുത്തു. വിവിധ പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ശാസ്ത്രപ്രദര്‍ശനവും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കികൊണ്ട് കാഴ്ചക്കാര്‍ക്ക് ഒരുപുതിയ അറിവ് തുറന്നു നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മനാറുല്‍ഹുദാട്രസ്റ്റ്ഡയറക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിക്കുകയും കേരളസര്‍വ്വകലാശാല രജിസ്ട്രാര്‍പ്രൊഫ.(ഡോ.) കെ. എസ് അനില്‍കുമാര്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മികച്ച സ്റ്റാളുകള്‍ക്കുംസംരംഭകര്‍ക്കും മെമന്റോകള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്. എ, കണ്‍വീനര്‍ സുധീര്‍. എ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.