പത്തനംതിട്ടയിൽ ഡോ തോമസ് ഐസക്ക് വിജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: ഡോ നീല ലോഹിദാസ് നാടാർ

Pathanamthitta

തിരുവല്ല: പത്തനംതിട്ടയിൽ ഡോ തോമസ് ഐസക്ക് വിജയിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആർജെഡി സീനിയർ ലീഡർഡോ നീല ലോഹിദാസ് നാടാർ പ്രസ്താവിച്ചു. RJD പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 ആവർത്തിക്കുമെന്നും പാർലമെൻറ് മണ്ഡലത്തിൽ വിവിധതരം തൊഴിൽ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും LDF പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി ഡോ.തോമസ് ഐസക് പറഞ്ഞു.

കേരളത്തിലെ 20 പാർലമെൻറ് മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നും ആർജെഡി ഇന്ത്യ മുന്നണിയെ ഭാവിയിൽ നയിക്കുമെന്നും
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ: അനു ചാക്കോ അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു.

കേരളത്തിൽ ആർജെഡിയിലേക്ക് വിവിധ സംഘടനകൾ ലയിച്ചു ആർ ജെ ഡി നിർണായ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് പറഞ്ഞു.

കൺവെൻഷനിൽ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സ: മനു വാസുദേവ്,
പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻ്റ് സ: സണ്ണി തോമസ്, RYJD സംസ്ഥാന പ്രസിഡൻ്റ് സ: സിബിൻ തേവലക്കര, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മാന്നാനം സുരേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, കൊച്ചറ മോഹനൻ നായർ , മോഹൻദാസ് പെരിങ്ങര, പ്രൊഫസർ സി എ വർഗീസ്, ജോമോൻ കൊച്ചേത്ത്, സുശീല ഗംഗാധരൻ, ലിജോയ് അലക്സ്,പി പി ജോൺ, ഈപ്പൻ മാത്യു തുടങ്ങി പ്രമുഖർ പങ്കെടുത്തു