ട്രീവേണി ജി എം പ്രോജക്ടിന് തുടക്കമായി

Kozhikode

കോഴിക്കോട് : ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന അപ്പക്സ് ഇൻ്റർനാഷണൽ സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പ്ലേടോപ്പിയ ജൈവ വൈവിധ്യ ഉദ്യാനത്തിൽ “ട്രീവേണി ഗുരുകുലം മാങ്കോസ്റ്റിൻ “പ്രോജക്ടിന് തുടക്കമായി.

കാർബൺ രഹിത പരിസരത്തിന് ഉതകുന്ന നിത്യഹരിതവൃക്ഷമായ മാങ്കോസ്റ്റീനൊപ്പം മഹാരധൻമാരുടെ ഓർമ്മ ശില്പങ്ങളും പ്രകൃതിയും സമ്മേളിക്കുന്ന ശില്പി ഗുരുകുലം ബാബുവിൻ്റെ പ്രോജക്ടിന് ബ്രാൻഡ് സ്വാമി ബ്രാൻ്റ് മുഖ്യ ക്രിയേറ്റീവ് ഡയറക്ടറും ക്രീയേറ്റീവ് കൺസൾട്ടൻ്റുമായ മുൻ മാധ്യമപ്രവർത്തകൻ ജോബി ജോസഫാണ് പേര് നിർദ്ദേശിച്ചത്. കേരളത്തിൽ പൊതു ഇടങ്ങളിൽ നിർമ്മിക്കുന്ന ശില്പങ്ങൾക്കൊപ്പം മാങ്കോ സ്റ്റീനും നടുന്ന പദ്ധതിയിലെ ആദ്യ മാംഗോസ്റ്റീൻ പരിസ്ഥിതി പ്രവർത്തകൻ, ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ ഗുരുകുലം ബാബുവിന് കൈമാറി. അപ്പക്സ് ഇൻ്റർനാഷണൽ സ്കൂൾ ഡയറക്ടർ പി എം നൗഷാദ് അലി പാർക്ക് തുറന്ന് കൊടുത്തു.

പി ടി എ പ്രസിഡൻ്റ് ഷാഹ്സാദ് അഹമ്മദ് ലോഗോ അനാവരണം ചെയ്തു. സെൻ്റ് സേവിയേഴ്സ് ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുഖ്യ അതിഥി പ്രൊഫ. വർഗീസ് മാത്യു ഹരിത സന്ദേശം നല്കി. സ്കൂൾ അങ്കണത്തിൽ ആരംഭിക്കുന്ന പച്ചക്കറി തോട്ടത്തിൻ്റെ മെൻ്റർ സേവ് ഗ്രീൻ കാർഷിക സഹകരണ സൊസൈറ്റി പ്രസിഡൻ്റ് എം പി റജുൽ കുമാർ, കേരള സ്റേറ്റ് റൂട്രോണിക്സ് ഡയറകടർ ബോർഡ് അംഗം സി എൻ സുഭദ്ര, വിദ്യാലയ എക്കോ ക്ളബ് ദേശീയ ഹരിത സേന അധ്യാപക കോർഡിനേറ്റർ രജീഷ സജീവ് എന്നിവർ സംബന്ധിച്ചു. ശില്പി ഗുരുകുലം ബാബുവിനുള്ള ഉപഹാരം പ്രിൻസിപ്പൽ സി ന്ധു സേതു സമ്മാനിച്ചു. പ്രിൻസിപ്പൽ സിന്ധു സേതു സ്വാഗതവും പിടിഎ പ്രസിഡൻ്റ് ഷാഹ്സാദ് അഹമ്മദ് നന്ദിയും പറഞ്ഞു.