കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള അന്വേഷണത്തിലെ വീഴ്ച്ച കേന്ദ്ര- കേരള – കർണാടക സർക്കാറുകളുടെ രാഷ്ട്രീയ വീഴ്ച്ച ആണെന്ന് ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. ദിവസങ്ങൾ നിരവധി കഴിഞ്ഞിട്ടും ശാസ്ത്രീയമായ ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കാത്ത കർണാടക നിലപാട് ആശങ്ക ഉളവാക്കുന്നതാണ്.
അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെഞ്ചുരുകി കഴിയുന്ന കുടുംബത്തിന്റെ കണ്ണുനീർ കണ്ടില്ലെന്ന് സർക്കാരുകൾ നടിക്കരുത്.
കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ കോഴിക്കോട് എം.പി എം.കെ രാഘവൻ ഷിരൂരിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുകയും. സംസ്ഥാന ഭരണ- പ്രതിപക്ഷം ഉൾപ്പെടെ അർജുന് വേണ്ടി കേരളം ഒന്നാകെ പ്രയത്നിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.