എസ്എസ്എൽസി ഹിന്ദി പരീക്ഷ വിദ്യാർഥികൾക്ക് ആശ്വാസം. പരീക്ഷ കഴിഞ്ഞ കുട്ടികളുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ക്ലാസുകളിൽ സ്ഥിരമായി ചെയ്തു പരിശീലിച്ച ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് ചോദിച്ചത് എന്നത് കുട്ടികൾക്ക് ഏറെക്കുറെ സന്തോഷം നൽകുന്നതായിരുന്നു. കൂടാതെ മോഡൽ പരീക്ഷയേക്കാളും കുറച്ചു കൂടി ലളിതമായ രീതിയിലുള്ള ചോദ്യങ്ങളായിരുന്നതിനാൽ എല്ലാ തലത്തിലുള്ള കുട്ടികൾക്കും പ്രയാസം കൂടാതെ ഉത്തരം എഴുതാൻ സാധിക്കും
ശരാശരിക്കാർക്കും ശരാശരിക്ക് മുകളിലുള്ളവരെയും ഏറെക്കുഴക്കാതെ ഉയർന്ന ഗ്രേഡ് വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയതിനാൽ എ പ്ലസ്സ് നേടുന്ന കുട്ടികളുടെ എണ്ണം വർധിക്കും.
40 മാർക്കിന്റെ ചോദ്യങ്ങൾക്ക്ആകെ 11 പാഠങ്ങളാണ് ഉള്ളത്. 7 പാഠങ്ങളിൽ നിന്നുമാണ് മുഴുവൻ ചോദ്യങ്ങളും ചോദിച്ചത്. 1, 2 ചോദ്യങ്ങൾ ഒന്നാമത്തെ പാഠമായ ബീർ ബഹൂട്ടി എന്ന പാഠഭാഗത്തിൽ നിന്നാണ്. രണ്ടാമത്തെ ചോദ്യം പട്കഥ (തിരക്കഥ) 4 മാർക്കിൻ്റെ ചോദ്യം ക്ലാസ്സിൽ എഴുതി പരിശീലിച്ചതായത് കൊണ്ട് തന്നെ ശരാശരി ക്കാർക്കും ശരാശരിക്ക് താഴെ ഉള്ള വർക്കും എഴുതാൻ എളുപ്പമാവും. ഒന്നാമത്തെ 1 മാർക്കിൻ്റെ ചോദ്യവും അതേ രീതിയിൽ ലളിതം.
3, 4, 5 എന്നീ ചോദ്യങ്ങൾ ,സബ് സേ ബഡാ ഷോമാൻ എന്ന പാഠഭാഗത്തിൽ നിന്നാണ്. 7 മാർക്ക് ചോദ്യങ്ങൾ. ഇതിൽ മൂന്നാമത്തെ ചോദ്യം സഹീ പ്രസ്താവ് ചുൻ കർ ലിഖേ –
ബുദ്ധിമുട്ടില്ലാതെ കുട്ടികൾ എഴുതും. നാലാമത്തെ ചോദ്യം രണ്ട് മാർക്കിൻ്റെ ചോദ്യവും ലളിതമാണ്. അഞ്ചാമത്തെ ചോദ്യം റിപ്പോർട്ട് കുട്ടികൾക്ക് 4 മാർക്ക് ഉറപ്പിക്കാവുന്നതാണ്.കൂടാതെ പകരമായി നൽകിയ ‘ മാം കി ഡയരി ,യും വന്നതോടെ
എ പ്ലസ്സ് കുട്ടികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു.
6, 7, ചോദ്യങ്ങൾ അകാൽ ഔർ ഉസ് കെ ബാദ് എന്ന കവിതയിൽ നിന്നുമാണ് .5 മാർക്ക്
ഇതിൽ ആറാമത്തെ ചോദ്യത്തിൻ്റെ ഉത്തരം കുട്ടികൾക്ക് കവിതയിൽ നിന്നു തന്നെ ലഭിക്കും. ഏഴാമത്തെ ചോദ്യം കവിതയുടെ ആശയം ഇതും എഴുതുക പ്രയാസമില്ല.
8 ,9,10 ചോദ്യങ്ങൾ ആയാം കലാം കേ ബഹാനെ എന്ന പാഠത്തിൽ നിന്നാണ്.
എട്ടാമത്തെ ചോദ്യം പ്രയാസപ്പെടുത്തില്ലെങ്കിലും ഒൻപതാമത്തെ ചോദ്യം ശരാശരിക്ക് താഴെയുള്ളവരെ കുഴക്കും. പത്താമത്തെചോദ്യം സഹീ മിലാൻ (ചേരുംപടി ചേർക്കുക )പാഠഭാഗം നന്നായി വായിച്ചു മനസ്സിലാക്കിയ കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയും.
11 ,12 ,13 ഗുoലീതോ പരായിഹേ, എന്ന പാഠത്തിൽ നിന്നാണ്. 11, 12 ,13ചോദ്യങ്ങളുടെ ഉത്തരം എഴുതാൻ പ്രയാസം നേരിടില്ല. പതിമൂന്നാമത്തെ ചോദ്യം പോസ്റ്റർ അല്ലെങ്കിൽ
കത്ത് എഴുതിയാൽ മതി ഇതും ശരാശരി ക്കാർക്കും അതിന് മുകളിലുള്ളവർക്കും
ഏറെ പ്രതീക്ഷ നൽകും.
14, 15, 16, ചോദ്യങ്ങൾ ബസന്ത് മേരെ ഗാവ് കാ എന്ന പാഠഭാഗത്തിൽ നിന്നാണ്. കൂടുതൽ പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെയാണ് ഈ പാഠത്തിൽ നിന്നും വന്നത്.
ഇതിൽ ചോദ്യം 14 വളരെ ലളിതം, പതിനഞ്ചാമത്തെ ചോദ്യം ഒന്ന് ചിന്തിപ്പിക്കുമെങ്കിലും ചോദ്യ പേപ്പറിലെ ഖണ്ഡിക വായിച്ചാൽ ഉത്തരം ലഭിക്കും. ചോദ്യം 16 വാക്യ പിരമിഡ് ശരാശരിക്കി താഴെയുള്ളവർക്കും ലളിതമായി എഴുതാൻ കഴിയുന്നതരത്തിലായിരുന്നു.
17, 18 ,19 , ചോദ്യങ്ങൾ ഠാക്കൂർ കാ കുആം എന്ന പാo ഭാഗത്തിൽ നിന്നുമാണ്. ഇതിൽ ചോദ്യം 18 ശരാശരിക്കാരെ കുഴക്കുമെങ്കിലും ശരാശരിക്ക് മുകളിലുള്ളവർക്ക് നന്നായി എഴുതാൻ കഴിയും. ചോദ്യം 17 ശരാശരിക്ക് താഴെയുള്ളവർക്കു പോലും എഴുതാൻ കഴിയുന്ന തരത്തിലാണ് ചോദ്യം 19 വാർത്താലാപ്. എല്ലാ തലത്തിലുള്ള കുട്ടികൾക്കും എളുപ്പമാകും. കൂടാതെ ഓപ്ഷൻ നൽകിയിരിക്കുന്ന ഗംഗിയുടെ ചരിത്ര് പർ ടിപ്പണി ഇതും കുട്ടികൾ നേരത്തെ പരിചയപ്പെട്ടതാണ്. ഈ വർഷത്തെ ഹിന്ദി പരീക്ഷ കുട്ടികൾക്ക് ആത്മവിശ്വാസം നൽകി
തയ്യാറാക്കിയത്:
കെ.പി അഷറഫ്
എച് എസ് ടി ഹിന്ദി
മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി
(സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്: ഹിന്ദി)