തിരുവനന്തപുരം: കെ.പി.സി.സി. വിചാർ വിഭാഗ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനാചരണം നടത്തി.
ടാഗോറിൻ്റെ 164-ാം ജന്മദിനാചരണം കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. കെ. വിനോദ് സെൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് പാറശാല നിയോജക മണ്ഡലം ചെയർമാൻ അഡ്വ. മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, ഡി. ശ്രീകുമാർ, കെ. കെ. ഷിബു, ഇലിപ്പോട്ടുകോണം വിജയൻ , വിവേകാനന്ദൻ , ജോസ് കുമാർ, വാസുദേവൻ നായർ , ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.