തിരുവനന്തപുരം: ലോകഫുട്ബോളിനു അവിസ്മരണീയ സംഭാവനകള്‍ നല്കിയ 26 ഫുട്ബാള്‍ താരങ്ങളുടെ വ്യത്യസ്തമായ ജീവിത അനുഭവങ്ങള്‍ വിവരിക്കുന്ന പ്രശസ്ത കളിയെഴുത്തുകാരന് ഡോ. മുഹമ്മദ് അഷ്റഫ് രചിച്ച് കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘മാന്ത്രിക ബൂട്ടുകള്‍’ എന്ന പുസ്തകം മേയ് 22ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ മുന്‍വിദ്യാഭ്യാസ വകുപ്പുമന്ത്രി എം. എ. ബേബി പ്രകാശനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ജി.എസ്. പ്രദീപ് പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന് അധ്യക്ഷത വഹിക്കും. സംസ്ഥാന സ്കൂള്‍ കരിക്കുലം കമ്മിറ്റി അംഗം ഡോ. ഷിജൂഖാന് പുസ്തകപരിചയം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ. ലീന, എഴുത്തുകാരന് രവിമേനോന്, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന് സെക്രട്ടറി പി. എസ്. മനേക്ഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ഗ്രന്ഥകര്‍ത്താവിനുവേണ്ടി കാലിക്കറ്റ് സര്‍വകലശാല മുന്‍ ഡെപ്യൂട്ടി രെജിസ്ട്രാര്‍ സ്റ്റാലിന് വി. സംസാരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ് സ്വാഗതവും പി.ആര്.ഒ റാഫി പൂക്കോം നന്ദിയും പറയും.
ജര്‍മ്മന്‍ സ്പോര്‍ട്സ് ആന്‍ഡ് ഹെല്‍ത്ത് ഫെഡറേഷനിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍, സംസ്ഥാന സ്പോര്‍ട്സ് യുവജനകാര്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍, സംസ്ഥാന സ്പോര്‍ട്സ് വകുപ്പ് മുന്‍ഡയറക്ടര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി, യുവജനക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് ഡോ. മുഹമ്മദ് അഷ്റഫ്. വ്യത്യസ്തമായ എഴുത്തുരീതികൊണ്ട് ശ്രദ്ധേയമായ ഡോ. മുഹമ്മദ് അഷ്റഫിന്റെ സ്പോര്‍ട്സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് ‘മാന്ത്രിക ബൂട്ടുകള്‍’.
സാദിയോ മനേ, കെവിന് ഡി. ബ്രൂണ, ഗബ്രിയേല്‍ ഫെര്‍ണാണ്ടോ ഡെ ജീസസ്, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, തിമോ വെര്‍നര്‍, കേലേച്ചി യെനെച്ചോ, ഹാരി കെയിന്‍, ടോണി ക്രോസ്സ്, ഐ. എം. വിജയന്, പൗലോ ഡിബാല, റാഷ് ഫോര്‍ഡ്, ലൂക്കാ മോഡ്രിച്ചു, റോബര്‍ട്ട് ലെവണ്ടോവ്സ്കി, എര്‍ലിങ്ങ് ഹാലന്‍ഡ്, ജോര്‍ജിയോ കെല്ലിനി, ലയണല്‍ മെസ്സി, മാര്‍ക്കോ അസന്‍സിയോ, എന്‍ ഗോളോ കോണ്‍ന്റെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രിസ്റ്റ്യന്‍ എറിക്സന്, പാട്രിക് ശിക്, റഹീം ഷകീല്‍ സ്റ്റലിങ്ങ്, സണ്‍ ഹെയുങ്ങ്, മിന്, കായ് ഹാവര്‍ട്ട്സ്, സുനില്‍ ചേത്രി എന്നീ ഇരുപത്തിയാറ് ഫുട്ബോള്‍ പ്രതിഭകളുടെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതിയാണിത്. 110 രൂപയാണ് പുസ്തകത്തിന്റെ വില.