സൗഹൃദം തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന്കെ എൻ എം സൗഹൃദ സംഗമം

Kozhikode

കോഴിക്കോട്: നാടിൻറെ സൗഹൃദം തകർക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കെ എൻ എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സൗഹൃദ സംഗമം ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയത ആളിക്കത്തിക്കാനുള്ള ഏത് ശ്രമവും മുളയിൽ തന്നെ നുള്ളി കളയേണ്ടതുണ്ട്. സൗഹൃദവും സമാധാനവും തകർക്കാൻ എളുപ്പമാണ്, പക്ഷേ തിരികെ കൊണ്ടുവരാൻ കഴിയുകയില്ലെന്ന് തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദവും സ്നേഹവും നിലനിൽക്കണമെങ്കിൽ വാക്കും പ്രവൃത്തിയും കരുതലോടെ കൂടി വേണം .തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മാത്രം ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. സ്നേഹവും സൗഹൃദവും ആണ് ഈ രാജ്യത്തിന്റെ ആത്മാവ് അതില്ലാതാക്കാൻ ആര് ശ്രമിച്ചാലും അവരെ തടയേണ്ടത് മതനിരപേക്ഷകക്ഷികളുടെ ബാധ്യതയാണെന്നും കെ എൻ എം പറഞ്ഞു.
വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ ജനാധിപത്യരീതിയിൽ ശക്തമായി പ്രതികരിക്കാൻ സാധിക്കേണ്ടതുണ്ട്.വോട്ട് ഏറ്റവും വലിയ ആയുധമാണ് .വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ സമ്മതിദാനവകാശം വിനിയോഗിക്കാൻ തയ്യാറാവണമെന്നും സൗഹൃദ സംഗമം ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ്‌ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ടിപി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് മദനി, പി കെ അഹ്മദ്, നൂർ മുഹമ്മദ് നൂർഷ, പി പി ഉണ്ണീൻ കുട്ടി മൗലവി,എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഡോ.ഹുസൈൻ മടവൂർ,
പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ,അബ്ദുർറഹ്മാൻ മദനി പാലത്ത്, എ അസ്ഗർ അലി,എം സ്വലാഹുദ്ധീൻ മദനി, ഡോ.പി പി അബ്ദുൽ ഹഖ്, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, എം ടി അബ്ദു സമദ് സുല്ലമി, ,സയ്യിദ് റഷീദ് അലി തങ്ങൾ, ഇ ടി.മുഹമ്മദ് ബഷീർ,എം കെ രാഘവൻ, ഡോ ഫസൽ ഗഫൂർ,എളമരം കരീം,
ഡോ. എം പി അബ്ദു സമദ് സമദാനി,പി.മോഹനൻ മാസ്റ്റർ അഹ്മദ് ദേവർ കോവിൽ,പി കെ അബ്ദുറബ്ബ്,അബ്ദുറഹ്മാൻ രണ്ടത്താണി,കെ ടി കുഞ്ഞികണ്ണൻ, പി എം എ സലാം,
കെ പി എ മജീദ് എം എൽ എ,പി ടി എ റഹീം, എം എൽ എ, കെ പി
നൗഷാദ് അലി,കമാൽ വരദൂർ,ടി ടി ഇസ്മായിൽ, പി.വി മുബാറക്,ഡോ.പി എ കബീർ,ഷറഫുദ്ദീൻ തെയ്യംപാട്ടിൽ,എം കെ മുഹമ്മദ് അലി, ശിഹാബ് പൂക്കോട്ടൂർ,
സി കെ സുബൈർ, അഹ്മദ് സാജു,ഇ കെ ബരീർ അസ്‌ലം,സിറാജ് ചേലേമ്പ്ര,സുഹ്ഫി ഇമ്രാൻ ,ടി സി മുഹമ്മദ്,സലാം വളപ്പിൽ, മരക്കാർ കുട്ടി, ഇ വി മുസ്തഫ, എം കെ ബാവ,
എന്നിവർ പ്രസംഗിച്ചു