കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ഹമീദ്. കേരളത്തിലെ രണ്ടാമത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കരിപ്പൂര്‍ വിമാനത്താവളവും അദാനിയെ പോലുള്ള കുത്തക മുതലാളിമാര്‍ക്ക് വിറ്റഴിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെന്നൈ, മംഗലാപുരം തുടങ്ങി 25 വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു കൈമാറി ദേശീയ ധനസമാഹരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കോഴിക്കോട് എയര്‍പ്പോര്‍ട്ടിനോടുള്ള അവഗണനാ നയമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ സാധാരക്കാരായ പ്രവാസികളടക്കമുള്ള പതിനായിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് നിലനിര്‍ത്തി മതിയായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. എ വാസു (എസ് ഡി റ്റി യു സംസ്ഥാന പ്രസിഡന്റ്), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (സംസ്ഥാന സെക്രട്ടറി) ഡോ. അഷ്‌റഫ് (മലപ്പുറം ജില്ലാ പ്രസിഡന്റ്), അന്‍സാരി ഏനാത്ത് (സംസ്ഥാന സമിതി അംഗം), മുസ്തഫ പാലേരി (സംസ്ഥാന സമിതി അംഗം), അഡ്വ. അയ്യൂബ് (വയനാട് ജില്ലാ പ്രസിഡന്റ്), സഹീര്‍ ബാബു (പാലക്കാട് ജില്ലാ പ്രസിഡന്റ്), കെ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ (ജില്ലാ വൈസ് പ്രസിഡന്റ്) അഹമ്മദ് പി ടി (ജില്ലാ സെക്രട്ടറി), കെ പി ഗോപി (ജില്ലാ സെക്രട്ടറി), റഹ്മത്ത് നെല്ലൂളി (ജില്ലാ സെക്രട്ടറി), ടി കെ അസീസ് മാസ്റ്റര്‍ (ജില്ലാ ട്രഷറര്‍), മണ്ഡലം പ്രസിഡന്റുമാരായ എം എ സലീം (ബേപ്പൂര്‍), ജാഫര്‍ കെ പി (സൗത്ത്), കബീര്‍ കെ കെ (നോര്‍ത്ത്), കോയ ചെളൂര്‍ (എലത്തൂര്‍), റഷീദ് കാരന്തൂര്‍ (കുന്ദമംഗലം), മുഹമ്മദ് ടി പി (തിരുവമ്പാടി), യൂസുഫ് ടി പി (കൊടുവള്ളി), നവാസ് നടുവണ്ണൂര്‍ (ബാലുശ്ശേരി), ജലീല്‍ പയ്യോളി (കൊയിലാണ്ടി), ഹമീദ് എടവരാട് (പേരാമ്പ്ര), നവാസ് കല്ലേരി (കുറ്റിയാടി), സി കെ അബ്ദുര്‍റഹീം മാസ്റ്റര്‍ (നാദാപുരം), ശംസീര്‍ ചോമ്പാല (വടകര) എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സ്വാഗതവും സെക്രട്ടറി കെ ഷെമീര്‍ നന്ദിയും പറഞ്ഞു.