മലപ്പുറം ജില്ല സി.ഐ.ഇ.ആർ മദ്രസ പ്രവേശനോത്സവവും അവാർഡ് ദാനവും നടത്തി

Malappuram

മങ്കട : മത ധാർമ്മിക വിദ്യാഭ്യാസ രംഗത്ത് മനഃശാസ്ത്ര സമീപനങ്ങൾക്ക് മുന്തിയ പരിഗണന നൽകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കെ.എൻ.എം മർക്കസുദഅവ വിദ്യാഭ്യാസ സെൽ സി.ഐ.ഇ.ആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സംഘടിപ്പിച്ച ജില്ലാ മദ്രസ പ്രവേശനോത്സവ സംഗമം അഭിപ്രായപ്പെട്ടു.

മങ്കട കൂട്ടിൽ മുനീരിയ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിൽ വർണ്ണ ബലൂണുകളും മധുരവും നൽകി സീനിയർ വിദ്യാർത്ഥികൾ കുരുന്നു മക്കളെ മദ്രസയിലേക്ക് ആനയിച്ചു. സംഗമം കെ എൻ എം മർകസു ദ്അവ സംസ്ഥാന പ്രവർത്തകസമിതി അംഗം ശാക്കിർ ബാബു കുനിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. യു പി യഹ് യാഖാൻ മദനി അധ്യക്ഷത വഹിച്ചു.

ഏഴ്, അഞ്ച് ക്ലാസ്സുകളിലെ സി.ഐ.ഇ.ആർ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡു വിതരണോൽഘാടനം മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ അഷ്കർ അലി, നിർവ്വഹിച്ചു. സി.ഐ.ഇ.ആർ ജില്ലാ ചെയർമാൻ എ.നൂറുദ്ദീൻ എടവണ്ണ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ.അബ്ദുറഷീദ് ഉഗ്രപുരം,യു പി. മുഹമ്മദ് മൗലവി, പി.അബ്ദുൽ കരീം സുല്ലമി, ജഅഫർ മൗലവി, പി. അബ്ദു നാസർ ,യു പി ശിഹാബുദ്ദീൻ അൻസാരി, റഫീഖ് സലഫി സംസാരിച്ചു.